ബ്രെന്റ് ക്രൂഡ് വില 72 ഡോളര്‍ മാത്രം, പെട്രോള്‍ ഡീസല്‍ വില കുറക്കുമ്പോ എണ്ണക്കമ്പനികള്‍? ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു
ദുബായ്: യു എസ്-ഇസ്രായേല്‍-ഇറാന് സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ആഗോള എണ്ണ വിപണി സാധാരണ നിലയിലേക്ക് മടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില യുദ്ധത്തിന് തൊട്ടു മുന്‍പ് ഉള്ളതിനേക്കാള്‍ കുറഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില ഇന്നലെ എഴുപത് ഡോളറിലും താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലേക്ക് താഴ്ന്നു. യുദ്ധ സമയത്ത് 120 ഡോളര്‍ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഇന്ത്യന്‍ ക്രൂഡ് ബാസ്കറ്റില്‍ ഇപ്പോള്‍ ബാരലിന് 70 ഡോളര്‍ ആണ്…