ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മര്‍; മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍

ഫിഫ ലോകകപ്പില്‍ മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളത്തിലെത്തി.മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയര്‍ത്തി രണ്ടാം ?ഗോള്‍ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോള്‍. 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ വീണ്ടും പന്ത്…

Read More

വീണ്ടും വിനി മാജിക്കില്‍ ബ്രസീലിയന്‍ കുതിപ്പ്

   ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ല്‍, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ സ്‌കോട്ട്‌ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, മറ്റൊരു മത്സരത്തില്‍ മൊറോക്കോ ഹെയ്തിയെ 4-2ന് തോല്‍പ്പിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ഇതോടെ ബ്രസീലും മൊറോക്കോയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ഫ്‌ലോറിഡ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ബ്രസീലിയന്‍ തേരോട്ടം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറികള്‍…

Read More

ക്ലോസെയെ മറികടന്നു, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി

  കാന്‍സാസ് സിറ്റി: ലോകകപ്പില്‍ ചരിത്രനേട്ടവുമായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ ഗോള്‍ നേടിയതോടെയാണ് മെസ്സി റെക്കോഡ് കുറിച്ചത്. 17 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന മുന്‍ ജര്‍മന്‍ സ്ട്രൈക്കര്‍ മിറാസ്ലാവ് ക്ലോസെയെ ആണ് മെസ്സി മറികടന്നത്. ഓസ്ട്രിയക്കെതിരേ വലകുലുക്കിയതോടെ മെസ്സിക്ക് 17 ഗോളുകളായി. അള്‍ജീരിയക്കെതിരേ മിന്നിയ മെസ്സി തകര്‍പ്പന്‍ ഹാട്രിക് കുറിച്ചതോടെയാണ് ഗോള്‍ നേട്ടം 16…

Read More

ഇനി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്

  ലോകകപ്പിനിടെ അപ്രതീക്ഷിത പ്രഖ്യാപനം പേരുമാറ്റത്തിനൊരുങ്ങി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍’ ദില്ലി: ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിനിടെ പേര് മാറ്റത്തിനൊരുങ്ങി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത് എന്ന് ഫെഡറേഷനെ പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് ശനിയാഴ്ച നടന്ന ഫെഡറേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി ഫെഡറേഷന്‍ ഉടന്‍ തന്നെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കും. കായിക മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാകുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ്…

Read More

ജയിച്ച് തുടങ്ങി ചാമ്പ്യന്‍മാര്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്

ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയയെ തോല്‍പ്പിച്ചു. ലിയോണല്‍ മെസിക്ക് ഹാട്രിക്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം മെസിയെത്തി.7,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. 16 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി മെസി. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ 120 ആം ഗോള്‍. പ്രൊഫഷണല്‍ ഫുട്‌ബോളിലെ 61ആം ഹാട്രിക്കാണിത്. അര്‍ജന്റീന കുപ്പായത്തിലെ 11ാം ഹാട്രിക്കും. ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരം കൂടിയാണ്…

Read More

ലോകചാമ്പ്യന്മാര്‍ ഇറങ്ങുന്നു, കരുത്തുകാട്ടാന്‍ അള്‍ജീരിയ

കന്‍സാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണല്‍ മെസ്സിയും സംഘവും ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്ബോളില്‍ ബുധനാഴ്ച രാവിലെ 6.30-ന് കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുന്‍പ് ഒരുതവണ മുഖാമുഖംവന്നപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം. കരുത്തുകാട്ടാന്‍ അള്‍ജീരിയ 2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയില്‍ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടില്‍ ഒരു കളിയില്‍ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തില്‍. റിയാദ് മഹ്റെസ്, ഇബ്രാഹിം മാസ,…

Read More

അഭയാര്‍ഥി ക്യാമ്പിലെ ജനനം, ബയേണിലെ കളിമുറ്റം, ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ

വാന്‍കൂവര്‍: 2026 ഫിഫ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കായി ആദ്യഗോള്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് നെസ്റ്റോറി ഇറംഗുണ്ട. തുര്‍ക്കിയുടെ അര്‍ദ ഗുലര്‍ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി ഓസ്‌ട്രേലിയന്‍ കീപ്പര്‍ പാട്രിക് ബീച്ച് മികച്ചൊരു സേവിലൂടെ തടഞ്ഞതില്‍പ്പിന്നെയാണ് ആ ഗോള്‍ വരുന്നത്. പന്ത് കൈക്കലാക്കിയ ബീച്ച് ഒട്ടും സമയം കളയാതെ അത് ഓകോണ്‍ എങ്സ്റ്റലര്‍ക്ക് നല്‍കി. തുര്‍ക്കി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്, എങ്സ്റ്റലര്‍ ബോക്‌സിന് മുന്നിലേക്ക് നീട്ടിനല്‍കിയ പന്ത് വിങ്ങര്‍ നെസ്റ്റോറി ഇറംഗുണ്ട കൃത്യമായി പിടിച്ചെടുത്തു. പന്തുമായി മുന്നേറി,…

Read More

ഫിഫ ലോകകപ്പ് 2026: ഫുട്‌ബോള്‍ ലോകകപ്പ് ഭരിക്കുമോ ഈ തന്ത്രം, എന്താണ് ബസ് പാര്‍ക്കിങ്?

2026 ഫുട്‌ബോള്‍ ലോകകപ്പ് മൈതാനങ്ങളില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കാണാന്‍ പോകുന്ന തന്ത്രം ഒരുപക്ഷേ ഇതായിരിക്കും. കാരണം, ചെറുരാജ്യങ്ങളുടെ സാന്നിധ്യം തന്നെ ബസ് പാര്‍ക്കിങ്. 2026 ഫുട്‌ബോള്‍ ലോകകപ്പ് മൈതാനങ്ങളില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കാണാന്‍ പോകുന്ന തന്ത്രം ഒരുപക്ഷേ ഇതായിരിക്കും. കാരണം, ചെറുരാജ്യങ്ങളുടെ സാന്നിധ്യം തന്നെ. അപ്പോള്‍, എന്താണ് ബസ് പാര്‍ക്കിങ്ങ്.അള്‍ട്രാ ഡിഫന്‍സീവ് ടാക്റ്റിക്ക്സ്, അമിതമായ പ്രതിരോധാത്മക സമീപനം. ഡീപായി പ്രതിരോധ താരങ്ങളെ വിന്യസിച്ച് എതിരാളികളുടെ മുന്നേറ്റം തടയുക. എന്നുവെച്ചാല്‍, ഗോള്‍പോസ്റ്റിന് മുന്‍പില്‍ ഒരുബസ് പാര്‍ക്ക്…

Read More

ബ്രസീല്‍ നാളെ ഇറങ്ങും; നെയ്മര്‍ കളിക്കില്ല, ഫിറ്റ്‌നസ് പൂര്‍ണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകന്‍

ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ഉണ്ടാകില്ല. താരം ഫിറ്റ്‌നസ് പൂര്‍ണ്ണമായും വീണ്ടെടുത്തിട്ടില്ലെന്ന് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി വ്യകത്മാക്കി.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് മൊറോക്കോക്കെതിരെയാണ് മത്സരം.2023-ന് ശേഷം നെയ്മര്‍ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കാലിലെ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കളിക്കളത്തിന് പുറത്താണ്. ഇതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ സൂപ്പര്‍ താരത്തെ ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ വീണ്ടും കാണാനായി ആരാധകര്‍ക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും.ഫിഫ ലോകകപ്പ് 2026…

Read More

ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

ലോകകപ്പ് ഫുട്ബോളില്‍ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് ആശ്വാസ സമനില. ബോസ്നിയയാണ് കാനഡയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. (FIFA World Cup 2026)ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ചത് കാനഡ ആയിരുന്നു. പക്ഷെ ആദ്യ ഗോള്‍ നേടിയത് ബോസ്നിയയും. യാവോ ലൂക്കിച്ചാണ് 21-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചത്. അന്താരാഷ്ട്ര കരിയറില്‍ ലൂക്കിച്ചിന്റെ ആദ്യ ഗോളായി ഇത്.ഒരുഗോളിന് പിന്നിലായതോടെ കാനഡ ആക്രമണം കടുപ്പിച്ചു. ബോള്‍ പൊസിഷനില്‍ മുന്നിട്ട്…

Read More