അന്ന് ഹൈക്കോടതിയിൽ സ്വയം വാദം ഇപ്പോൾ സുപ്രീംകോടതിയിലും
കൊച്ചി: വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയുള്ള കേസിൽ ഹൈക്കോടതിയിൽ സ്വയം വാദിച്ചുജയിച്ച മേയ്മോൾ പി.ഡേവിസിനെ ഓർമ്മയില്ലേ. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (ആർ.കെ.ഡി.പി) പ്രകാരം വിട്ടുകൊടുത്ത കൃഷിഭൂമിയുടെ നഷ്ടപരിഹാരത്തിനുവേണ്ടി വാദിച്ച് നഷ്ടപരിഹാരം നേടിയെടുത്ത ഗവേഷക വിദ്യാർത്ഥി. മേയ്മോൾ വീണ്ടും കോടതി കയറി. അതും സുപ്രീംകോടതിയിൽ. അന്ന് സ്വന്തം ആവശ്യത്തിനായിരുന്നു എങ്കിൽ ഇത്തവണ തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന 33 വില്ലേജുകളിലെ ആളുകൾക്കുവേണ്ടിയാണ് വാദിച്ചത്. അവർക്ക് നീതിയിലേക്കുള്ള വഴി തുറക്കാനാകുകയും ചെയ്തു. നിയമബിരുദമൊന്നുമില്ലാതെ കോതമംഗലം തൃക്കാരിയൂർ കുർബാനപ്പാറ പൈനാടത്ത് പരേതനായ ഡേവിസിന്റെയും…