മൂന്നു സെഞ്ച്വറികൾ; വിൻഡീസിന് റെക്കോഡ് സ്കോർ, ഇന്ത്യക്ക് 406 റൺസ് വിജയലക്ഷ്യം

ഗുവാഹത്തി : മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ച്വറികൾ പിറന്ന ഇന്നിംഗ്സിൽ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോർ വിജയലക്ഷ്യം ഉയർത്തി വിൻഡീസ്. ഗുവാഹത്തി ഏകദിനത്തിൽ മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡിസ് അടിച്ചുകൂട്ടിയത്. ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്.

വെസ്റ്റിൻഡിസിനായി ഓപ്പണ‍ർ ജോൺ കാംപ്‌ബെൽ (68 പന്തിൽ 101)​,​ ക്യാപ്ടൻ ഷായ് ഹോപ് (94 പന്തിൽ 104)​,​ അമീർ ജാങ്കു (77 പന്തിൽ 114)​ എന്നിവരാണ് സെഞ്ച്വറി നേടിയത്. ഇതു രണ്ടാം തവണയാണ് ഒരു ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഒരു ടീമിന്റെ മൂന്ന് ബാറ്റർമാർ സെഞ്ച്വറി നേടുന്നത്. 218ൽ ദക്ഷിണാഫ്രിക്കയും ഈ നേട്ടം കൈവരിച്ചിരുന്നു. അന്ന് ദക്ഷിണാഫ്രിക്ക നേടിയ 438 /4 ആണ് ഇന്ത്യക്കെതിരായ ഉയർന്ന സ്കോർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് അഞ്ചാം ഓവറിൽ ഓപ്പണർ കെയ്‌സി കാർട്ടിയെ (10 പന്തിൽ 9)​ നഷ്ടമായി. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച ജോൺ കാംപ്‌ബെൽ- ഷായ് ഹോപ് സഖ്യമാണ് വിൻഡീസ് സ്കോർ ഉയർത്തിയത്. ഇതോടെ 11ാം ഓവറിൽ സ്കോർ 100 കടന്നു. 65 പന്തിൽ കാംപ്ബെൽ സെഞ്ച്വറി തികച്ചു. പിന്നാലെ ഗുർനൂർ ബ്രാറിന്റെ പന്തിൽ കാംപ്ബെൽ പുറത്തായി. രണ്ടാംവിക്കറ്റിൽ കാംപ്ബെല്ലും ഹോപ്പും ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. മൂന്നാംവിക്കറിൽ ഹോപ്പിനൊപ്പം അമീർ ജാങ്കു ചേർന്നതോടെ ഇന്ത്യൻ ബൗളർമാർ വിയർത്തു . 94 പന്തിൽ 3 സിക്സുകളും 8 ഫോറുകളും ഉൾപ്പെടെയാണ് ഹോപ്പ് 104 റൺസെടുത്തത്. അമീർ ജാങ്കു വെറും 77 പന്തിൽ 114 റൺസെടുത്തു. ഇതിൽ മൂന്ന് സിക്സും 13 ഫോറും ഉണ്ട്. ഷായ് ഹോപ്പിനെ വീഴ്ത്ത് കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ഷെർഫെയ്ൻ ഗുർനീർ ബ്രാ‍റിന്റെ ബോളിൽ ഗോൾഡൻ ഡക്കായി. അമീർ ജാങ്കുവിനെ രവീന്ദ്ര ജഡേജ വീഴ്ത്തി.റോസ്റ്റൺ ചേസും (25 പന്തിൽ 29") ഷമാർ ജോസഫ് ( 8 പന്തിൽ 14*) എന്നിവർ ചേർന്ന് സ്കോർ 400 കടത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 4.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 33 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.

Leave a Reply

Your email address will not be published. Required fields are marked *