രാജ്യത്തിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നു’; നെതന്യാഹുവിന്റെ പരാമർശത്തിൽ മോദിക്കെതിരേ കോൺഗ്രസ്
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. അമേരിക്ക മാത്രമാണ് ഇസ്രയേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് നെതന്യാഹു ഇന്ത്യയുടെ പിന്തുണയെക്കുറിച്ച് പരാമർശിച്ചത്. എന്നാൽ, ഇസ്രയേലിന്റെ നടപടികളിൽ ‘വിശ്വഗുരു’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി മോദി പുലർത്തുന്ന മൗനം അന്യായമാണെന്നും ഇത് ഇന്ത്യയുടെ മൂല്യങ്ങളെയും പാരമ്പര്യത്തെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും…