കരിമ്പന വ്യവസായം കെൽപാം കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ

ഉദിയൻകുളങ്ങര: കരിമ്പന ഉത്പന്നങ്ങളുടെ വിപണനവും തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട് ആരംഭിച്ച കെൽപാം കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ. ഉദിയൻകുളങ്ങര, കൊറ്റാമത്ത് 1985-ലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ പരമ്പരാഗത പന കയറ്റുതൊഴിലാളികൾക്ക് പ്രയോജനകരമാകുന്ന പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികൃതർ നടത്തുന്നില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം. 2023-24 സാമ്പത്തിക വർഷത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനത്തിൽ നിലവിൽ തൊഴിലാളികൾക്ക് ശമ്പളംപോലും നൽകാനാകാത്ത അവസ്ഥയാണ്. കരിമ്പന വ്യവസായം പാടേ നിലച്ച അവസ്ഥയിൽ വൃക്ഷങ്ങൾ മുറിച്ച് തമിഴ്നാട് ഭാഗങ്ങളിൽ ചുടുകല്ല് ചൂളകളിൽ വിറകായി ഉപയോഗിക്കുകയാണ്. കരിമ്പനകളിൽ കയറാൻ…

Read More

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇന്നുമുതൽ ജൂലായ് പത്തുവരെ കേരളത്തിലും മാഹിയിലും ഇടവിട്ട നേരിയ മഴയ്ക്ക് ഇത് കാരണമാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു…

Read More

കടുത്ത ആരാധന, നിയന്ത്രിക്കാൻ ഉത്തരവ് വേണ്ടിവരും’: മെലോനിയ്‌ക്കൊപ്പമുള്ള വ്യാജ ചിത്രം പങ്കുവച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറ്റാലിയൻ പ്രാധാനമന്ത്രി ജോർജിയ മെലോനിയെ വീണ്ടും അപമാനിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോനിയ്ക്ക് തന്നോട് കടുത്ത ആരാധനയാണെന്ന് ആവകാശപ്പെട്ട് ഇരുവരുടെയും വ്യാജ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചു. ‘നിയന്ത്രിക്കാൻ ഉത്തരവ് വേണ്ടിവരും’ എന്ന തലക്കെട്ടോടെയാണ് ട്രംപ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മെലോനി ട്രംപിനെ ചെറുപുഞ്ചിരിയോടെ നോക്കിനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. എന്നാൽ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും എയർഫോഴ്സ് വൺ വിമാനത്തിന്റെ…

Read More

അഭിമന്യു വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു, കുറ്റം നിഷേധിച്ച് പ്രതികൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുമ്പ് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളായ എസ്‌ഡിപിഐ പോപ്പുല‍ർ ഫ്രണ്ട് പ്രവർത്തകരെയാണ് എറണാകുളം സെഷൻസ് കോടതിയിലെത്തിച്ച് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. കുറ്റപത്രം വായിച്ചതിന് ശേഷം പ്രതികളോട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ നിഷേധിക്കുകയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 2018 ജൂലായ് രണ്ടിനാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു…

Read More

ലോകം ഏറ്റുപാടുന്നു റോസാനയുടെ ‘വൺ അരീന’;​ വൈറൽ ഇംഗ്ലീഷ് ഗാനത്തിന് പിന്നിലെ മലയാളി മുഖങ്ങൾ

അതിരുകൾക്കും ഭാഷകൾക്കും അപ്പുറം ഒരേ വികാരത്തിൽ മനുഷ്യരെ കൂട്ടിയിണക്കുന്ന ഫുട്ബോളിന്റെ വർണക്കാഴ്ചയിലാണ് ലോകം. ജൂൺ 11ന് കാൽപന്തുകളിയുടെ ആരവത്തിന് കിക്കോഫ് മുഴങ്ങിയപ്പോൾ എല്ലാ കണ്ണുകളും പച്ചപ്പട്ട് വിരിച്ച മൈതാനത്തേക്കായിരുന്നു. ഇതിനിടെ ജൂൺ 20ന് റിലീസ് ചെയ്ത ഒരു മ്യൂസിക് ആൽബമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫിഫ ട്രിബ്യൂട്ട് മ്യൂസിക് ആൽബമായ ‘വൺ അരീന’യെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകമെമ്പാടും ഈ പാട്ട് ആസ്വദിക്കുന്നമ്പോൾ മലയാളികൾ അഭിമാനിക്കാം. കാരണം ഈ പാട്ടിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർ എല്ലാം മലയാളികൾ തന്നെയാണ്. മിഥുൻ…

Read More

അമ്പൂരിയിലെ മൂന്ന് വയസുകാരിയുടെ മരണം: അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ മൂന്നുവയസുകാരി ഋതുവേദ മരിച്ച സംഭവത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. ആര്യങ്കോട് കുറ്റിയാനിക്കാട് സ്വദേശി അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നിഷയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. മകൾ കൺമുന്നിൽ മരണപ്പെട്ടതിന് പിന്നാലെ നിഷ കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.ഇന്നലെ വൈകിട്ട് ആറോടെയാണ് മൂന്നുവയസുകാരി വാഹനാപകടത്തില്‍ മരിച്ചത്. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്നുവയസുകാരി. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ…

Read More

ഓണസമ്മാനം, കേരളത്തിനായി നൂറ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിന് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. നൂറിലധികം ട്രെയിൻ സർവീസുകൾ അനുവദിച്ചതായാണ് മന്ത്രി അറിയിച്ചത്. റൂട്ടുകൾ ഉടൻ നിശ്ചയിക്കുമെന്നാണ് വിവരം.   ഓണത്തിനുപുറമെ ജഗന്നാഥ രഥയാത്രയ്ക്ക് 300ലധികം പ്രത്യേക ട്രെയിനുകൾ ഒഡീഷയ്ക്ക് അനുവദിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്. ഇന്നുരാവിലെ ഭുവനേശ്വറിലെ റെയിൽ സദാനിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നന്ദേഡ്-മുംബയ്, തനക്പൂർ-നന്ദേഡ് എക്സ്പ്രസ് ട്രെയിനുകൾ കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും തനക്പൂർ-പിലിഭിത്ത് ട്രെയിൻ സർവീസ് ഷാജഹാൻപൂർ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം…

Read More

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിക്കും. പ്രോസിക്യൂഷന്റെ ഹർജി അംഗീകരിച്ചാണ് തീരുമാനം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കേസിൽ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് കോടതിയുടെ നീക്കം. കേസിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തത്.   ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണമെന്നായിരുന്നു സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കോടതിയോട് അഭ്യർത്ഥിച്ചത്. എന്നാൽ ജാമ്യാപേക്ഷയിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിനുപിന്നാലെയാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ദൃശ്യങ്ങൾ പരിശോധിക്കാൻ…

Read More

കനത്ത മഴ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; കുട്ടികളടക്കം 6 മരണം

  മുംബൈ: മുംബൈയില്‍ കനത്ത മഴയെത്തതുടര്‍ന്ന് മാന്‍ഗുര്‍ദ് പ്രദേശത്ത് കെട്ടിടം തകര്‍ന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേര്‍ മരണപ്പെട്ടു. ഞായറാഴ്ച രാത്രി 8.30-ഓടെ മാന്‍ഖുര്‍ദിലെ ജനതാ നഗറിലുളള മൂന്ന് നില വാടക കെട്ടിടമാണ് തകര്‍ന്നത്. കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം. ഇനിയും ആളുകള്‍ കെട്ടിടഅവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റേയും, മുംബൈ പോലീസിന്റേയും നേതൃത്വത്തില്‍…

Read More

പൊലീസില്‍ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതല്‍ പരിഷ്‌ക്കാരം; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും

  സംസ്ഥാന പൊലീസ് സേനയില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പിന്റെ നീക്കം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്.എച്ച്.ഓ) മുതല്‍ മുകള്‍ത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെടുന്ന നിലവിലെ ഘടനയില്‍ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. നവീകരണം…

Read More