തമിഴ്നാട് കോർപ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളർന്നു; വിദ്യാർത്ഥിനിക്ക് 2.60 കോടി നഷ്ടപരിഹാരം നൽകണം
ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷന്റെ ബസിടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണം. മണ്ണഞ്ചേരി സ്വദേശിയായ ഗൗരിനന്ദ (24) അപകടത്തിൽപ്പെട്ട കേസിലാണ് വിധി. ആലപ്പുഴ എം എ സി ട്രിബ്യൂണലാണ് വിധി പറഞ്ഞത്. 2023 നവംബർ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംഎസ്സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ. പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്ക്…