തിരുപ്പതിയിലെ ഫാക്ടറിയിൽ സ്ഫോടനം; അഞ്ചുപേർ മരിച്ചു, പത്തിലേറെ പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശ്: തിരുപ്പതി ജില്ലയിലെ ശ്രീസിറ്റിയിലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ടിഐഎൽ (TIL) എന്ന ആരോഗ്യപരിചരണ ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ടുമണിയോടെ അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ മുപ്പതിലേറെ ജീവനക്കാരുണ്ടായിരുന്നു.

ശ്രീസിറ്റിയിലെ സത്യവേദു മണ്ഡലിലെ വ്യവസായ മേഖലയിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *