തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ: തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. സ്കൂൾ കായികമേളയിലെ അപകടത്തിൽ വേദിയുടെ അനുമതിയെ ചൊല്ലിയാണ് കൗൺസിൽ യോഗത്തിൽ ബഹളം തുടങ്ങിയത്. കനത്ത കാറ്റിലും മഴയിലും കായികമേള നടക്കുന്ന സ്ഥലത്തിന് മുകളിൽ കെട്ടിയിരുന്ന ഷീറ്റുകൾ പറന്നുപോയി നാലോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.

ഈ വിഷയമാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ ഉന്നയിച്ചത്. പിന്നാലെ ബിജെപിയും ഇടതുപക്ഷ അംഗങ്ങളും മേയറുടെ സീറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഇത് കയ്യാങ്കളിയിലേക്ക് മാറി. കായിക മേള നടത്താൻ കോർപറേഷൻ അനുമതി വാങ്ങിയില്ലെന്ന് സിപിഎം ആരോപിക്കുന്നു.

അതേസമയം, സംസ്ഥാന സ്കൂൾ ഗെയിസിന്റെ നടത്തിപ്പിലെ വീഴ്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെ തള്ളി തൃശൂർ ഡെപ്യൂട്ടി മേയർ എ പ്രസാദ് രംഗത്തെത്തിയിരുന്നു. കായിക മേളയുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും കോർപ്പറേഷനുമായി ആലോചിച്ചിട്ടില്ല. ഉദ്ഘാടനത്തിന്റെ അറിയിപ്പ് മേയർക്കും ഡെപ്യൂട്ടി മേയർക്കും നൽകിയത് ഉദ്ഘാടനത്തിന്റെ തലേന്നാണെന്നും പ്രസാദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *