അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം, മരണം കാറിൽ ട്രക്കിടിച്ച്

വാഷിംഗ്‌ടൺ: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം. തെലങ്കാന മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) ആണ് മരിച്ചത്. ശനിയാഴ്‌ച മിസോറിയിലായിരുന്നു അപകടമുണ്ടായത്.

മിസോറിയിലെ സെന്റ് ലൂസിയിൽ റെസ്റ്റോറന്റ് നടത്തുകയായിരുന്നു സുപ്രിയ. ശനിയാഴ്‌ച രാത്രി റെസ്റ്റോറന്റ് അടച്ചതിനുശേഷം സുഹൃത്തിനൊപ്പം മടങ്ങവേയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിൽ ട്രക്കിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുപ്രിയയയുടെ ഭർത്താവ് പി.രഞ്ജിത്ത് അമേരിക്കയിൽ സോഫ്‌ട്‌വെയർ എഞ്ചിനീയറാണ്. രഞ്ജിത്താണ് ഭാര്യയുടെ മരണവിവരം നാട്ടിലറിയിച്ചത്. മകളുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് സുപ്രിയയുടെ പിതാവ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കത്തുനൽകി.

Leave a Reply

Your email address will not be published. Required fields are marked *