ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് ; സിപിഐഎം പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരുവന ന്തപുരം നഗരസഭ കൗണ്‍സിലിന്റെ മൂന്ന് യോഗത്തില്‍ പങ്കെടുത്തു എന്ന് വ്യാജരേഖയുണ്ടാക്കിയതായിട്ടാണ് ആരോപണം. ഇതിനായി റജിസ്റ്ററില്‍ വ്യാ ജഒപ്പ് ഇട്ടെന്നാണ് പരാതി. വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച കൗണ്‍സില്‍ രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കാണ് പരാതി നല്‍കിയത്.

ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ തീതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കൗണ്‍സില്‍ യോഗങ്ങളുടെ വീഡിയോ ദൃശ്യം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് മറുപടി ലഭിക്കുകയായിരുന്നു. കാപ്പാകേസില്‍ ജയിലില്‍ കിടക്കുകയാണ് സുഗതന്‍. സുഗതനെ സംരക്ഷിക്കാന്‍ വേണ്ടി മേയര്‍ വി വി രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ ഒപ്പിട്ടതെന്നും രജിസ്റ്റര്‍ ബുക്ക് സൂക്ഷിച്ചതെന്നും എസ് പി ദീപക്ക് ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. കോര്‍പ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പരിശോധിക്കും. എസ് പി ദീപക് ആണ് പരാതി നല്‍കിയിരുന്നത്.

LDF പരാതി അതീവ ഗൗരവതരമെന്ന് UDF പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് കെ എസ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 2026 ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 എന്നീ ദിവസങ്ങളില്‍ ആണ് കൃത്രിമം നടന്നത്. ജൂണില്‍ നടന്ന കൗണ്‍സിലില്‍ രജിസ്റ്റര്‍ പരിശോധിക്കാന്‍ ഇരുന്നപ്പോഴാണ് ബിജെപി അംഗങ്ങള്‍ ആക്രമണം അഴിച്ചുവിട്ടത്. ഇത് കള്ളയൊപ്പ് സംരക്ഷിക്കാന്‍ ആണോ എന്ന് സംശയിക്കുന്നതായി കെ എസ് ശബരിനാഥന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *