കണ്ണൂർ: കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 19ന് പ്രസ്താവിക്കും. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് നിർണായക വിധി വരുന്നത്. പി ജയരാജൻ, ടിവി രാജേഷ് അടക്കമുള്ള സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ.
വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതായിരുന്നു അരിയില്‍ ഷുക്കൂര്‍ വധക്കേസ്. 2012 സെപ്റ്റംബര്‍ 20നാണ് അരിയില്‍ സ്വദേശിയായ അബ്ദുൽ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന കുറ്റമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്. സിബിഐ ആണ് പി ജയാരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തത്.രാഷ്ട്രീയ വാർത്ത