ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നാളെ തലസ്ഥാനത്തെത്തും. കേരളത്തിലെ ആര്‍എസ്എസ് ആഘോഷങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരത്തും തൃശ്ശൂരിലും ആര്‍എസ്എസ് ശദാബ്ദി പ്രഭാഷണം നടത്തും. 13 നു തിരുവനന്തപുരത്തും 14നു തൃശൂരിലും ആര്‍എസ്എസ് സര്‍സംഘചാലക് എത്തും. ആര്‍എസ്എസ് നെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയും. ബിജെപി നിയമ സഭയില്‍ 3 സീറ്റ് നേടിയ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. കേരളത്തിലെ സംഘപരിവാര്‍ നേതാക്കളുമായി മോഹന്‍ ഭഗവത് കൂടികാഴ്ച നടത്തും.നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണവും ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. പ്രമുഖ നേതാക്കളുമായും പൗരപ്രമുഖന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്ന് തലസ്ഥാന നഗരിയില്‍ പൊലീസ് കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.പ്രധാന റോഡുകളില്‍ പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് ഉടനടി നീക്കം ചെയ്യുകയും ഉടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം.ആള്‍സെയിന്റ്സ് ജംഗ്ഷന് ചാക്ക, ലോര്‍ഡ്സ് ജംഗ്ഷന് കുഴിവിള മുക്കോലയ്ക്കല്‍, കഴക്കൂട്ടം ഫ്ലൈഓവര്‍ വെട്ടുറോഡ്, ശംഖുമുഖം, വെട്ടുകാട്, മാധവപുരം, വേളി, സൗത്ത് തുമ്പ, സ്റ്റേഷന്‍കടവ്, പള്ളിത്തുറ, ആറാട്ട് വഴി, സെന്റ് ആന്‍ഡ്രൂസ് റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട ഹെല്പ്പ്ലൈന് നമ്പറുകള്‍: 0471 2558731, 9497930055.