ആലപ്പുഴ റെസ്റ്റ് ഹൗസില്‍ മന്ത്രി എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇല്ല; അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ എത്തിയ സമയത്ത് ആലപ്പുഴ റസ്റ്റ് ഹൗസില്‍ ഡ്യൂട്ടിയിലില്ലാതിരുന്ന അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉച്ചസമയത്ത് ഗസ്റ്റ് ഹൗസ് ഒഴിച്ചിട്ട് പോയതിനും ഹാജര്‍ രേഖപ്പെടുത്താത്തിനുമാണ് നടപടി. മാനേജര്‍ വി വി വിപിനന്‍, എസ്എല്‍ആര്‍ വര്‍ക്കര്‍ കെ കമര്‍, കുക്ക് എം ആര്‍ രാമാനുജന്‍, മേട്ടി ശ്രീകല നന്ദനന്‍, ബട്‌ലര്‍ ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഉച്ചഭക്ഷണം കഴിക്കാന്‍ പോയതാണെന്ന ജീവനക്കാരുടെ വിശദീകരണം മന്ത്രി തള്ളി.

സർക്കാർ ഉത്തരവുകൾ കാണൂ

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മന്ത്രി ബീച്ചിനടുത്തുള്ള റെസ്റ്റ് ഹൗസിലെത്തിയത്. അപ്പോള്‍ റിസപ്ഷനില്‍ ജീവനക്കാരുണ്ടായിരുന്നില്ല. ഹാജര്‍ പരിശോധിച്ചപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരില്‍ രണ്ടു ജീവനക്കാര്‍ മാത്രമെ ഹാജര്‍ വെച്ചിട്ടുള്ളൂവെന്ന് കണ്ടെത്തി. കമറും രാമാനുജനുമായിരുന്നു ഹാജര്‍ വെച്ചിരുന്നത്. വിപിനന്‍, ശ്രീകല, ബിനു എന്നിവര്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ല.

സർക്കാർ ഉത്തരവുകൾ കാണൂ

മന്ത്രി എത്തിയപ്പോള്‍ കമറും ബിനുവും ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നുവെന്നും ശ്രീകലയും രാമാനുജനും വിപിനനും റെസ്റ്റ് ഹൗസിലെ മുറിയില്‍ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നുമാണ് മാനേജര്‍ അറിയിച്ചത്. എന്നാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ ഹാജര്‍ വെക്കാത്തതും ഹാജര്‍ വെച്ചവര്‍ പുറത്തുപോയതും കൃത്യവിലോപമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *