തിരുവനന്തപുരം: കെ-ടെറ്റ്യോ ഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ട് പുറപ്പെടുവിച്ച വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ പ്രൊമോഷനും പുതിയ നിയമനാംഗീകാരവും തടയുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ അടങ്ങിയ സർക്കുലറായിരുന്നു കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നത്.
ഇന്നലെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. എയ്ഡഡ് സ്കൂളുകളില്‍ 2025 സെപ്റ്റംബര്‍ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷന് ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേര്‍ട്ട് ചെയ്യാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.
മാതൃ തസ്തികയ്ക്ക് ആവശ്യമായ ടെറ്റ് യോഗ്യത നേടിയവര്‍ക്ക് മാത്രമേ ഇനി സ്ഥാനക്കയറ്റം അനുവദിക്കൂ എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.. സ്കൂള്‍ മാനേജര്‍മാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ ഉത്തരവെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്. ഇതിനെതിരെ ഇടത് അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. തീരുമാനം ആയിരത്തോളം അധ്യാപകരെ ബാധിക്കുമെന്ന് ഇടത് അധ്യാപക സംഘടനകള്‍ പറഞ്ഞിരുന്നു.