കൊല്ലത്തിന്റെ മുഖം തന്നെ മാറുന്നു,വരുന്നത് കോടികളുടെ റെയിൽവേ വികസനം

ശാ​സ്താം​കോ​ട്ട​:​ ​ശാ​സ്താം​കോ​ട്ട​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന്റെ​ ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി.​ ​അ​റി​യി​ച്ചു.​ ​സ്റ്റേ​ഷ​ൻ​ ​ന​വീ​ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ചേ​ർ​ന്ന​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ലാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​കൈ​ക്കൊ​ണ്ട​ത്.​ ​കു​ന്ന​ത്തൂ​ർ​ ​എം.​എ​ൽ.​എ​ ​ഉ​ല്ലാ​സ് ​കോ​വൂ​ർ,​ ​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ൾ,​ ​പാ​സ​ഞ്ച​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​തി​നി​ധി​ക​ൾ,​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​എ​ന്നി​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​നേ​ര​ത്തെ​ ​ന​ട​ത്തി​യ​ ​ടെ​ൻ​ഡ​ർ​ ​റ​ദ്ദാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​പു​തി​യ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.​ ​ആ​റ​ര​ക്കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ലാ​ണ് ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ​

ശാ​സ്താം​കോ​ട്ട​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​കൂ​ടു​ത​ൽ​ ​ഡെ​യി​ലി,​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​നു​ക​ൾ​ക്ക് ​സ്റ്റോ​പ്പ് ​അ​നു​വ​ദി​ക്കു​ന്ന​ ​കാ​ര്യ​വും​ ​റെ​യി​ൽ​വേ​ ​പ​രി​ഗ​ണി​ക്കും.​ ​യാ​ത്ര​ക്കാ​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​റെ​യി​ൽ​വേ​ ​അ​ധി​കൃ​ത​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ്റ്റേ​ഷ​ന്റെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ത്തി​ ​യാ​ത്ര​ക്കാ​ർ​ക്ക് ​മി​ക​ച്ച​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കു​ക​യാ​ണ് ​ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​

കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി.

Leave a Reply

Your email address will not be published. Required fields are marked *