കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ നടന്ന കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടില്‍ ബൈഗേഷ്(42) ആണ് മരിച്ചത്. സംഭവത്തില്‍ തിരുവണ്ണൂര്‍ സ്വദേശിയായ മനേഷ് എന്നയാളെ പോലീസ് പിടികൂടി.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ദാരുണ സംഭവം. മദ്യപാനത്തിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റ ബൈഗേഷിനെ ആളുകള്‍ കാറില്‍ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
കഴുത്തിന്റെ ഇടതുഭാഗത്താണ് ഗുരുതരമായി കുത്തേറ്റ്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മനേഷിനെ തിരുവച്ചിറ കുളത്തിനുസമീപത്തുവെച്ചാണ് പോലീസ് പിടികൂടിയത്. മൊബൈല്‍ ട്രാക്കുചെയ്താണ് പോലീസ് ഇയാള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്.