പാരിസ്: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, കുറഞ്ഞ വേതനം, മോശമാകുന്ന പൊതുസേവനങ്ങൾ എന്നിവയ്‌ക്കെതിരെ ശനിയാഴ്ച ഫ്രാൻസ്, ബെൽജിയം, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ തെരുവിൽ പ്രതിഷേധിച്ചു. പല നഗരങ്ങളിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറി. ഫ്രാൻസിൽ നടന്ന വൻ പ്രതിഷേധത്തിൽ കലാപകാരികൾ തീയിട്ടതിനെത്തുടർന്ന് 143 വർഷം പഴക്കമുള്ള ഒരു ഫ്രഞ്ച് പൈതൃക കേന്ദ്രം തകർന്നടിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചരിത്ര സ്മാരകം കത്തിച്ചു! ഫ്രാൻസിൽ 5,50,000 പേർ പ്രതിഷേധവുമായി തെരുവിൽ; യൂറോപ്പ് അശാന്തിയുടെ ജാഗ്രതയിൽ