ചിന്നക്കനാല്‍: ഇടുക്കിയില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന 'ചക്കക്കൊമ്പന്‍' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ ദൗത്യം നീളുന്നു. ആന ഡാം നീന്തിക്കടന്ന് മറുകരയില്‍ എത്തിയതാണ് ദൗതം താമസിക്കുന്നതിന് കാരണം. അത്രയും ദൂരെ മയക്കുവെടി വെക്കുന്നത് അപ്രായോഗികമാണെന്നും ആന തിരിച്ചുവരുന്നത് വരെ കാത്തിരിക്കണം.
വയനാട്ടില്‍ നിന്നും എത്തിച്ച കുങ്കിയാനകള്‍ക്ക് ഒപ്പം നാല് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് ദൗത്യത്തിലുള്ളത്. ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ദൗത്യം പൂര്‍ത്തിയാകുന്നത് വരെ നിയന്ത്രണങ്ങള്‍.
ഈ മേഖലകളിലെ പൊതുനിരത്തുകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി വിലക്കിയി ട്ടുണ്ട്. കാട്ടാനയെ കാണുന്നതിനായി ആളുകള്‍ തടിച്ചുകൂടരുതെന്നും ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണ മെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. വനം, പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ദൗത്യത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ടവരും ഒഴികെ മറ്റാര്‍ക്കും നിയന്ത്രിത മേഖലയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.