‘ചൗക്കീദാർ ചോർ ഹേ’ കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം: വിചാരണക്കോടതി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: രാഹുൽ ഗാന്ധി 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ 'ചൗക്കീദാർ ചോർ ഹേ' പരാമർശവുമായി ബന്ധപ്പെട്ട നിയമനടപടികൾക്ക് സ്റ്റേ. റഫാൽ വിവാദത്തിനിടെയായിരുന്നു പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിക്കെതിരായ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്ത സുപ്രീം കോടതി ബിജെപി നേതാവ് മഹേഷ് ശ്രീശ്രീമലിന് നോട്ടീസ് അയക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *