ആദ്യ കൺമണിയെ വരവേൽക്കാനുള്ള ആവേശത്തിലാണ് നടൻ സംഗീത് പ്രതാപും ഭാര്യ ആൻസി അന്നമും. 'ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കുഞ്ഞുതാരം ഉടനെത്തും' എന്ന കുറിപ്പോടെ ഇരുവരും പങ്കുവച്ച മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥയ്ക്ക് പിന്നിൽ പ്രിയപ്പെട്ട ഭാര്യ ആൻസിയാണെന്നും താരം കുറിച്ചിട്ടുണ്ട്.
തിയേറ്റർ തീമിലാണ് ചിത്രങ്ങളൊരുക്കിയിരിക്കുന്നത്. കൈയിൽ പോപ്കോണുമായി നിറവയറോടെ സംഗീതിനൊപ്പം തിയറ്ററിലിരിക്കുന്ന ആൻസിയെ ചിത്രങ്ങളിൽ കാണാം. ഇരുവരും വളരെ സന്തോഷത്തോടെ തിയറ്റർ സ്ക്രീനിലേക്കാണ് നോക്കുന്നത്. ഗർഭസ്ഥശിശുവിന്റെ സ്കാനിംഗ് ചിത്രങ്ങൾ തിയറ്റർ സ്ക്രീനിൽ കാണിക്കുന്നുണ്ട്. ഇതുനോക്കിയിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
'കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. തിയേറ്റർ ഒരുങ്ങിയിരിക്കുന്നു. എല്ലാ നക്ഷത്രങ്ങളിലുംവച്ച് ഏറ്റവും മധുരമുള്ള ഒരു കുഞ്ഞുതാരം വളരെ പെട്ടെന്നുതന്നെ പ്രീമിയറിനെത്തും. ഈ കഥയ്ക്ക് പിന്നിലുള്ളത് ഈ ലോകത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയാണ്. നീ ഞങ്ങൾക്ക് നൽകിയ സ്നേഹത്തിന് ഒത്തിരി നന്ദി' – എന്നാണ് സംഗീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
A post shared by Sangeeth Prathap (@sangeeth.prathap)