തിരുവനന്തപുരം: ആട്ടിൻകുന്ന് പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് റബർ മരങ്ങൾ നശിപ്പിച്ച സംഭവത്തെ അപലപിച്ച് മലങ്കര ഓർത്തഡോക്സ് സഭ. സംഭവം കേരളത്തിന് തന്നെ അപമാനകരമാണെന്ന് സഭ വ്യക്തമാക്കി.
കോടതി വിധിപ്രകാരം പള്ളിയുടെ അധികാരം ഓർത്തഡോക്സ് സഭയ്ക്കാണെന്ന് സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡോ. യൂഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. എന്നിട്ടും ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സമാധാനത്തിന്റെ സന്ദേശം നൽകേണ്ട വൈദികർ തന്നെ സഹോദരങ്ങളെ കല്ലെറിയുന്ന സാഹചര്യം ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശന വേളയിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ആ സമാധാന സന്ദേശത്തിന് വിരുദ്ധമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
അന്താരാഷ്ട്ര വാർത്ത
പള്ളി തർക്കത്തിന്റെ പേരിൽ അക്രമവും പൊതുമുതൽ നശീകരണവും ഉണ്ടാകുന്നത് അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന ആവശ്യവും സഭ മുന്നോട്ടുവച്ചു.