നാളത്തെ സ്വകാര്യബസ് സമരം പിൻവലിച്ചു,​ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ നാളെ പ്രഖ്യാപിച്ചിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകൾ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്‌കരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചു. എന്നാൽ ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായില്ല.

കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഉടമകൾ കടക്കെണിയലേക്ക് കൂപ്പുകുത്തുകയാണെന്നുമാണ് സമരസമിതി വ്യക്തമാക്കുന്നത്. സൗജന്യ യാത്രാ ആനുകൂല്യം സ്വകാര്യ ബസുകളിലെ സ്ത്രീകൾക്കും ബാധകമാക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.

സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്തുന്നതിനായി സെപ്തംബർ രണ്ടിന് സർക്കാർ നയോഗിച്ച പ്രത്യേക കമ്മീഷൻ ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *