നെടുമ്പാശേരിയിൽ വാഹനപകടം; മിനിക്കൂപ്പർ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. മിനികൂപ്പർ കാർ സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിൽ യാത്രചെയ്‌തിരുന്ന രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്.

കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *