പതിനാറുകാരി പീഡനത്തിനിരയായ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്, പ്രവർത്തിച്ചിരുന്നത് ബിനാമി ഉടമസ്ഥതതിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പായുടെ ഉടമ സർക്കാർ ജീവനക്കാരനെന്ന് റിപ്പോർട്ട്. സ്പായുടെ യഥാർത്ഥ ഉടമ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറാണെന്നും ബിനാമി ഉടസ്ഥതതയിലാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നുമാണ് സ്വകാര്യ ചാനൽ റിപ്പോർട്ടുചെയ്യുന്നത്. കേസിൽ പിടിയിലായ പൂവാർ സ്വദേശി നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് കോവളത്തെ സ്‌പായിൽ വിറ്റത്. പത്തോളം സ്‌പാകൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും കോവളത്ത് എത്തിച്ചത്. അമ്മയും അച്ഛനും മരിച്ചതിനാല്‍ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്‍ക്കായിരുന്നു. കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം.

ജൂലായ് മുതല്‍ വിവിധ സ്‌പാകളിലായി പെൺകുട്ടി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായത്. ഒരു യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശിയായ നിശാന്ത് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റാണോ എന്നാണ് സംശയം. വിവിധ ഏജന്റുകൾ വഴി നടന്ന ഇടപാടുകളെക്കുറിച്ചും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *