പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം ; വില്ലേജുകളുടെ എണ്ണം 98 ആക്കി കുറയ്ക്കണമെന്ന് കേരളം

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം 8,590 ചതുരശ്ര കിലോമീറ്റര്‍ ആയി കുറക്കണമെന്നും വില്ലേജുകളുടെ എണ്ണം 98 ആക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 27 ലെ വിജ്ഞാപനത്തില്‍ നിര്‍ദേശം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.

കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള ചില അവസരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയിരുന്നു. 60 ദിവസങ്ങളാണ് അഭിപ്രായം അറിയിക്കാന്‍ നല്‍കിയിരുന്നത്. അതും ഇന്നവസാനിക്കും. കേന്ദ്രത്തിന്റെ കരടു വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലായി 9993 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശം. ജനവാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പുതുക്കിയ ഭൂപടം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി നല്‍കുമോ എന്ന കാര്യവും അവ്യക്തമാണ്.

നിലവിലെ പരിസ്ഥിതി ലോല മേഖലകള്‍ കണക്കാക്കിയിരിക്കുന്നത് 131 വില്ലേജുകളില്‍ ആണ്. അതില്‍ 33 എണ്ണം കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കോട്ടയം ജില്ലയില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട 4 വില്ലേജുകളും ഇടുക്കി ജില്ലയില്‍ 54 വില്ലേജുകളുമുണ്ട്. ഈ പ്രദേശത്തെ ചില വില്ലേജുകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതുപോലെ 9993.7 ചതുരശ്ര കിലോമീറ്ററാണ് 8590 കിലോമീറ്ററാക്കി ചുരുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *