പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11, 12, 13 തീയതികളിലെ സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ ആറെണ്ണം ആകാശ എയറിന്റേതാണ്.

ഒക്ടോബർ 11-ന് ഫ്ലൈനാസ്, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ എന്നിവയുടെ ആറ് സർവീസുകൾ റദ്ദാക്കി. ദോഹ, റിയാദ്, ജിദ്ദ, റാസൽഖൈമ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണിവ.

ഒക്ടോബർ 12-ന് ആകാശ എയറിന്റെ ജിദ്ദ-കൊച്ചി, റിയാദ്-കൊച്ചി, കൊച്ചി-റിയാദ് സർവീസുകളും 13-ന് റിയാദ്-കൊച്ചി സർവീസും റദ്ദാക്കി.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി ഉറപ്പാക്കണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ (സിയാൽ) നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *