പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി കവർച്ച; 20 പവനോളം സ്വർണം കവർന്നു

പാലക്കാട്: കോട്ടായി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.

സംഭവം നടക്കുമ്പോൾ ജ്വല്ലറിയിൽ ഒരു സ്ത്രീയും പുരുഷനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്ത് ടിഎൻ 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്.സ്വർണം വാങ്ങാനെന്ന വ്യാജേന ഇവർ എത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. സംഭവത്തിൽ കോട്ടായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് മോഷ്ട്ടാക്കൾ എന്നാണ് സംശയം. 20 പവനോളം സ്വർണാഭരണങ്ങൾ കവർന്ന് കടന്നുകളയുകയായിരുന്നു.

ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കവർച്ചയ്ക്കുശേഷം സംഘം തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും അറിയുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനും കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *