പാലക്കാട് 2 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെ മുരളീധരന്‍; പ്രസ്താവന തള്ളി DMO

പാലക്കാട് ജില്ലയില്‍ 2 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. കോളറ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഡിഎംഒ അറിയിച്ചിരുന്നു. രണ്ടുപേര്‍ വയറിളക്കവും ഛര്‍ദിലുമായി പാലക്കാട്ടെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. കോളറയാണെന്ന സംശയത്തില്‍ ഇവര്‍ക്ക് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പാലക്കാട് ഡിഎംഒ ടി. വി റോഷ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം തിരിച്ചടിയായി.വകുപ്പ്മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വിരുദ്ധാഭിപ്രായങ്ങളിലുണ്ട് കൂട്ടുത്തരവാദിത്തത്തിന്റെ പോരായ്മകള്‍. ആരോഗ്യ വകുപ്പിലെ ഏകോപനമില്ലായ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നിപ ബാധിതര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന റെംഡിസിവര്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. മാത്രമല്ല ഇതിനൊപ്പം നല്‍കേണ്ട മോണോക്ലോണല്‍ ആന്റി ബോഡിയും ഇന്നലെയാണ് എത്തിയത്. റെംഡിസീവറിന് പകരം റിബവൈറിനാണ് രോഗികള്‍ക്ക് നല്‍കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *