ഭാര്യയെ കസേരയിൽ കെട്ടിയിട്ട്ഫുട്‌ബോൾ മത്സരം കാണൽ-ഭർത്താവ് അറസ്റ്റിൽ

വാഷിംഗ്‌ടൺ: ഫുട്ബോൾ മത്സരം തടസപ്പെടാതിരിക്കാൻ ഭാര്യയെ കസേരയിൽ കെട്ടിയിട്ട ഭർത്താവ് അറസ്റ്റിൽ. യുഎസിലെ വിർജീനിയയിലുള്ള റിച്ച്മണ്ടിലാണ് സംഭവം. 65കാരനായ ടെറി വാർഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌ത്. ഇയാൾക്കെതിരെ പൊലീസ് തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബർ 11നാണ് കേസിനാസ്‌പദമായ സംഭവം. കുടുംബവഴക്ക് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ടെറിയുടെ വീട്ടിൽ പൊലീസ് എത്തുകയായിരുന്നു.

 

വീട്ടിലെത്തിയ പൊലീസുകാർ സ്ത്രീയുടെ കൈകളിൽ പാടുകളും ടേപ്പിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ബേസ്‌മെന്റിൽ ഇരുത്തിയെന്ന് ടെറി തന്നെ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. 30 മുതൽ 45 മിനിട്ടുവരെ താൻ കെട്ടിയിട്ട നിലയിൽ കഴിഞ്ഞതായി ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടപോകലിന് പുറമേ ഗാർഹിക പീഡനത്തിനും ടെറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഫുട്ബാൾ മത്സരം കാണാൻ ഭാര്യയെ തടവിലാക്കിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. നിരവധി പേരാണ് സംഭവത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയത് . നവംബർ 10ന് പ്രതി ജില്ലാ കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *