ഭീകരവാദ ബന്ധം; അസം സ്വദേശി പട്ടാമ്പിയിൽ എന്‍ഐഎ പിടിയില്‍

പാലക്കാട്: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ പോഷക സംഘടനയായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി ( ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢഗൂഢാലോചനാ കേസിൽ എൻഐഎ നടത്തിയ പരിശോധനയില്‍ അസം സ്വദേശി പട്ടാമ്പിയിൽ പിടിയിലായി.

ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു അസം സ്വദേശിയായ ഇയാൾ.നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന ‘ഇമാം മഹ്മൂദർ കഫില’യുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന വിവരം. എടപ്പലത്തെ കോഴിഫാമിൽ ജോലി ചെയ്തിരുന്ന ഇയാൾ കുടുംബത്തോടൊപ്പം വാടകവീട്ടിലായിരുന്നു താമസം.

അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളും റിക്രൂട്ട്‌മെന്റും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കേരളം, അസം, പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ 16 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. കേരളത്തിൽ പട്ടാമ്പി വിളയൂരിലാണ് പുലർച്ചെ സംഘം പരിശോധനയ്ക്കെത്തിയത്. പശ്ചിമ ബംഗാളിലും അസം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സംഘടനയുടെ സാന്നിധ്യം ഉറപ്പിക്കാനായിരുന്നു പദ്ധതി. രഹസ്യ യോഗങ്ങൾ, തീവ്രവാദ പഠന ക്ലാസുകൾ, ലഘുലേഖകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി രാജ്യവിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *