മോദി സ്വാധീനമുള്ള രണ്ടാമത്തെ നേതാവ്; സാമ്പത്തിക ഇടിവിനിടയിലും ഏഷ്യാ പവർ റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി

ന്യൂഡൽഹി: ആപേക്ഷിക സാമ്പത്തിക ശേഷിയിൽ നേരിയ ഇടിവുണ്ടായെങ്കിലും, 2026-ൽ മൊത്തം പവർ സ്കോർ 40.5 പോയിന്റായി ഉയർത്തിക്കൊണ്ട് ഏഷ്യയിൽ സ്വാധീനമുള്ള ഏറ്റവും ശക്തമായ മൂന്നാമത്തെ രാജ്യമെന്ന സ്ഥാനം ഇന്ത്യ ഉറപ്പിച്ചതായി ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റ ഏഷ്യാ പവർ ഇൻഡക്സ് വ്യക്തമാക്കുന്നു.

നയതന്ത്ര സ്വാധീനം 70.3 പോയിന്റുകളോടെ ഇന്ത്യയുടെ ഏറ്റവും ശക്തമായ മേഖലയായി തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രാദേശിക നേതൃത്വത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും ഗണ്യമായി മെച്ചപ്പെട്ടു; മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പിന്നിൽ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ നേതാവായി മോദി ഉയർന്നു.

മാപ്പുകൾ കാണുക

മേഖലയിൽ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ അമേരിക്കയും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ, നയതന്ത്ര നിലപാട്, പ്രതിരോധ ഇടപെടലുകൾ, സാംസ്കാരിക വ്യാപ്തി, ഭാവി വിഭവങ്ങൾ എന്നിവയിലെ പുരോഗതിയിലൂടെ ഇന്ത്യ പ്രാദേശിക സ്വാധീനം ശക്തിപ്പെടുത്തിയെന്ന് റിപ്പോർട്ട് പറയുന്നു. സാമ്പത്തിക, സൈനിക ശേഷി, പ്രതിരോധശേഷി, നയതന്ത്ര സ്വാധീനം, സാമ്പത്തിക ബന്ധങ്ങൾ എന്നിവയുൾപ്പെടെ എട്ട് ശക്തിമാനദണ്ഡങ്ങളിലായി 131 സൂചകങ്ങളെ അടിസ്ഥാനമാക്കി 27 രാജ്യങ്ങളെയും പ്രദേശങ്ങളെയുമാണ് 2026-ലെ ഏഷ്യാ പവർ ഇൻഡക്സ് വിലയിരുത്തുന്നത്.

കണ്ടെത്തലുകളെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ലോവി ഇൻസ്റ്റിറ്റ്യൂട്ടിലെ സൗത്ത് ഈസ്റ്റ് ഏഷ്യ പ്രോഗ്രാം ഡയറക്ടറും ഏഷ്യാ പവർ ഇൻഡക്സിന്റെ പ്രോജക്ട് ലീഡുമായ ഡോ. ഹണ്ടർ മാർസ്റ്റൺ എക്സിൽ ഇങ്ങനെ കുറിച്ചു; "ഇന്ത്യ സ്വാധീനം വർദ്ധിപ്പിക്കുന്നു. 40.5 പോയിന്റിലേക്ക് ഉയർന്നുകൊണ്ട് ഇന്ത്യ ഒരു പ്രധാന ശക്തിയെന്ന നിലയിലുള്ള സ്ഥാനം ഉറപ്പിച്ചു. ചൈനയുമായുള്ള അന്തരം 2018-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. സാമ്പത്തിക ശേഷിയിൽ ഇടിവുണ്ടായിട്ടും, ഷി ജിൻപിങ്ങിന് പിന്നിൽ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ നേതാവായി മോദി ഇപ്പോൾ വിലയിരുത്തപ്പെടുന്നു."

ഇന്ത്യയുടെ സാമ്പത്തിക ശേഷി സ്കോർ 26.4 പോയിന്റായി നേരിയ തോതിൽ കുറഞ്ഞെങ്കിലും ഈ വിഭാഗത്തിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. രൂപയുടെ മൂല്യത്തകർച്ച, സമ്പദ്‌വ്യവസ്ഥകളെ അളക്കുന്നതിനുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ രീതിശാസ്ത്രത്തിലെ മാറ്റങ്ങൾ, വിദേശ നിക്ഷേപത്തിൽ ഏകദേശം 20 ബില്യൺ ഡോളറിന്റെ ഇടിവ് എന്നിവയാണ് ഈ കുറവിന് കാരണമായി ലോവി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയുടെ ഭാവി വിഭവങ്ങളുടെ സ്കോർ 56.2 പോയിന്റായി ഉയർന്നു, ഇത് മെച്ചപ്പെട്ട സാമ്പത്തിക കാഴ്ചപ്പാടിനെയും രാജ്യത്തിന്റെ വളർച്ചാ സാധ്യതയെയും പ്രതിഫലിപ്പിക്കുന്നു.

മാപ്പുകൾ കാണുക

2023-ന് ശേഷം ആദ്യമായി, ഇന്ത്യയുടെ ലഭ്യമായ വിഭവങ്ങളും ഏഷ്യയിലുടനീളം രാജ്യം ചെലുത്തുന്ന സ്വാധീനവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഈ മുന്നേറ്റങ്ങൾ സഹായിച്ചു. എന്നിരുന്നാലും, ചൈനയുമായുള്ള അന്തരം ഇപ്പോഴും വലുതാണ് ബീജിംഗിന്റെ മൊത്തത്തിലുള്ള ശക്തി ഇന്ത്യയേക്കാൾ 80 ശതമാനം കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *