വടക്കുകിഴക്കൻ ഇന്ത്യയിൽ സമാധാനത്തിന്റെ പാലം പണിത ഇടയൻ; ആർച്ച് ബിഷപ് തോമസ് മേനാംപറമ്പിൽ അന്തരിച്ചു

1992ൽ ഗുവാഹത്തി രൂപതയുടെ ആദ്യ മെത്രാനായി ചുമതലയേറ്റു. 1995ൽ രൂപത അതിരൂപതയായി ഉയർത്തപ്പെട്ടതോടെ ഗുവാഹത്തിയിലെ ആദ്യ ആർച്ച് ബിഷപ്പായി നിയമിതനായി. 2012ൽ വിരമിക്കുന്നതുവരെ ഈ പദവിയിൽ തുടർന്നു. വിരമിച്ചശേഷം 2014ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ജോവായ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.

സംഘർഷഭൂമികളിൽ സമാധാനത്തിന്റെ ദൂതൻ

വടക്കുകിഴക്കൻ ഇന്ത്യാ പീസ് ഫോറത്തിനൊപ്പം പ്രവർത്തിച്ച അദ്ദേഹം അക്രമബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി മധ്യസ്ഥശ്രമങ്ങൾ നടത്തി. എതിരാളികളായ ഗോത്രസമൂഹങ്ങൾക്കും കലാപകാരികൾക്കും സിവിൽ നേതാക്കൾക്കുമിടയിൽ വിശ്വാസത്തിന്റെ പാലം പണിയാൻ അദ്ദേഹത്തിനു കഴിഞ്ഞു.

സമാധാനത്തിനും അഹിംസാത്മക സംഘർഷപരിഹാരത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2011ൽ അദ്ദേഹത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. 2023ൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം വേൾഡ് പീസ് അവാർഡും ലഭിച്ചു.

എഴുത്തിലും അധ്യാപനത്തിലും സജീവം

തെയ്‌സേയിലെ കൂടിക്കാഴ്ച; മറക്കാനാകാത്ത ഓർമകൾ

തെയ്‌സേ പ്രാർത്ഥനാ സമ്മേളനത്തിൽവച്ച് അദ്ദേഹത്തെ നേരിൽ കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രത്യേകിച്ച് കത്തുകളും വായിച്ചിട്ടുണ്ട്. തെയ്‌സേയിൽ നിന്നുള്ള കത്തുകളിൽ തോമസ് മേനാംപറമ്പിൽ പിതാവ് സ്വന്തം കുറിപ്പുകൾ കൂടി ഉൾപ്പെടുത്തുമായിരുന്നു. ആ കുറിപ്പുകളിലൂടെ അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്.

സഭയ്ക്കും വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങൾക്കും ഒരുപോലെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

Leave a Reply

Your email address will not be published. Required fields are marked *