തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് ദയ നഗറിലാണ് സംഭവം. ഒറ്റപ്പെട്ട ഒരു വീടിന് മുന്നിൽ വലിയ പാമ്പിനെ കണ്ട് വീട്ടമ്മ പേടിച്ചു വിറച്ചു. വീടിന് ചുറ്റും പറമ്പാണ്. സ്ഥലത്തെത്തിയ വാവാ സുരേഷ് വീട്ടമ്മയെ കണ്ടു. അപ്പോഴും അവർ വിറച്ച് നിൽക്കുകയാണ്. വിറക് വച്ചിരുന്ന സ്ഥലത്താണ് പാമ്പ് കയറിയിരുന്നത്. മുക്കാൽ മണിക്കൂറോളം പാമ്പ് അവിടെത്തന്നെയിരുന്നു.
തെരച്ചിലിനിടയിൽ പാമ്പ് ഇഴഞ്ഞ പാട് കണ്ടു. കുറച്ച് വിറക് കൂടി മാറ്റിയതും പാമ്പിനെ കണ്ടു. കണ്ടാൽ തന്നെ പേടി തോന്നുന്ന വലിയ അപകടകാരിയായ പെൺ മൂർഖൻ പാമ്പ്! 50 മുട്ടയോളം ഇടാൻ ശേഷിയുള്ള നിറയെ വിഷമുള്ള കൂറ്റനൊരു പാമ്പായിരുന്നു അത്. പാമ്പിനെ കണ്ട് വീട്ടമ്മ വിറച്ചു. പേടി മാറുന്നതിനായി പാമ്പിനെ അടുത്തുനിന്ന് കാണാൻ വാവ നിർദേശിച്ചെങ്കിലും വീട്ടമ്മയ്ക്ക് ധൈര്യമുണ്ടായില്ല. മൂർഖൻ വാ തുറന്നത് കണ്ട് അവിടെ നിന്നവരും ഒന്ന് പേടിച്ചു. പാമ്പ് പലതവണ വാവയെ കൊത്താൻ ആഞ്ഞടുത്തു. വാവാ സുരേഷ് പതുക്കെ അതിനെ തലോടിയപ്പോൾ കണ്ട് നിന്നവർ ഒന്ന് ഞെട്ടി. കാണുക, കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.