വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളുടെ മുന്നിലെത്തി. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽനിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധനചെയ്ത് സംസാരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പ ആദ്യമായി പൊതുവേദിയിൽ എത്തിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികൾ ആഹ്ലാദാരവം മുഴക്കി. വിശ്വാസികളെ അദ്ദേഹം കൈവിശീ അഭിവാദ്യം ചെയ്തു. തുടർന്ന് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ മാർപാപ്പ; സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആഹ്ലാദാരവം