ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ

ജിദ്ദ : ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്‌സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യൻകൊല്ലി സ്വദേശികളുടെ മകളാണ് 32കാരിയായ ഫിലോമിന. സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകൾ ഫിലോമിനയുടെ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഫിലോമിനയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

കഴിഞ്ഞ മൂന്നുവർഷമായ റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. ഫിലോമിന. വാർഷികാവധി കഴിഞ്ഞ ഈ മാസം 10ന് ഫിലോമിന ബംഗളുരുവിൽ നിന്നുള്ള വിമാനത്തിൽ ജിദ്ദയിൽ എത്തിയിരുന്നു. ജിദ്ദയിൽ ഇറങ്ങി അവിടെ നിന്ന് കണക്ഷൻ ഫ്ലൈറ്റിൽ. റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം രാത്രി എട്ടരയോടെ പിതാവിനും ഭർത്താവിനും ഫിലോമിന ശബ്ദ സന്ദേശം അയച്ചിരുന്നു,​ വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല,​ തുടർന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ് ഫിലോമിന കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *