സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വൻ നിയമന നീക്കം; 1,800 ഡോക്ടർമാരെയും ആയിരത്തോളം ജീവനക്കാരെയും നിയമിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വൻ നിയമന നീക്കവുമായി ആരോഗ്യവകുപ്പ്. മെഡിക്കൽ കോളേജുകളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 800-ഓളം ഡോക്ടർമാരെ നിയമിക്കാൻ ശുപാർശ നൽകി. ഇതുൾപ്പെടെ ആരോഗ്യവകുപ്പിൽ ആകെ 1,800 ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ നൽകിയിരിക്കുന്നത്. നിയമന നടപടികൾക്കായി ആരോഗ്യവകുപ്പ് ധനകാര്യവകുപ്പിനെ സമീപിച്ചു. നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയ തസ്തികകളിലായി ആയിരത്തോളം പേരെ നിയമിക്കാനും ശുപാർശയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *