സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും പരിശോധന: അംഗീകാരമില്ലാത്തവ പൂട്ടാന്‍ നിര്‍ദേശം

കൊല്ലം: സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ സാമൂഹികനീതി വകുപ്പ് നിര്‍ദേശം നല്‍കി. അംഗീകാരമില്ലാത്തവ പൂട്ടാനും നിര്‍ദേശിച്ചു. കൊല്ലം തെന്മലയ്ക്കടുത്ത് വെള്ളിമല ക്ഷേത്രഗിരിയിലെ അഭയകേന്ദ്രത്തില്‍, നടത്തിപ്പുകാരന്‍ വയോധികയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് നടപടി.
കുട്ടികളെയും വയോധികരെയും മാനസികവെല്ലുവിളി നേരിടുന്നവരെയുമെല്ലാം പാര്‍പ്പിക്കുന്ന അനേകം അഭയകേന്ദ്രങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകാരമില്ലാത്തവയും ലൈസന്‍സ് ലഭിക്കാത്തവയും ഉണ്ടെന്നാണ് സംശയിക്കുന്നത്. അംഗീകാരമില്ലാത്തവ പൂട്ടാനുള്ള നടപടി സ്വീകരിക്കും. ഇവിടങ്ങളിലെ അന്തേവാസികളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റും.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍, സാമൂഹികനീതി വകുപ്പും വനിത-ശിശുവികസന വകുപ്പുമാണ് മാനദണ്ഡങ്ങള്‍ പരിശോധിച്ച് പ്രവര്‍ത്തനാനുമതി നല്‍കേണ്ടത്. സാമൂഹികനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും ചേര്‍ന്ന് തുടര്‍നടപടികളും പരിശോധനകളും നടത്തുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *