സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി; എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ, എംജി രാജമാണിക്യത്തെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് 35 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി . എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാനാകും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. കെആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും.

ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ മാറ്റമാണ് പുതിയ നിയമനങ്ങളിൽ ശ്രദ്ധേയം. നേരത്തെ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. റീനയെ മാറ്റിയതിനു പിന്നാലെയാണ് ശർമിള മേരി ജോസഫിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ആദ്യം താൽക്കാലിക ചുമതല നൽകിയശേഷമാണ് ശർമിള മേരി ജോസഫിനെ സെക്രട്ടറിയായി നിയമിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ നേരത്തെയും ചർച്ചയായിരുന്നു.

തദ്ദേശ വകുപ്പിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ അനുപമയും ദിവ്യ എസ്. അയ്യരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.ഒരേ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകൾ ഇറങ്ങിയതും ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിൽ അനുപമയുടെ സ്ഥലംമാറ്റം ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *