തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും വര്‍ധിക്കുന്നു.വടകര മണിയൂർ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശക്തമായ വയറിളക്കത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മാപ്പുകൾ കാണുക
നവംബര്‍ ആദ്യ ആറുദിവസത്തിനിടെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം 13 പേര്‍ക്ക് രോഗം കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ 583 പേര്‍ക്ക് രോഗം ബാധിച്ചു. 116 പേര്‍ക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നുണ്ട്. രോഗബാധയെ തുടര്‍ന്ന് എട്ടുപേര്‍ക്ക് ജീവന് നഷ്ടമായി. സംസ്ഥാനത്ത് 2025ലാണ് ആദ്യമായി ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 132 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഈ വര്‍ഷം രോഗബാധയും മരണവും ഒരുപോലെ വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നു.