കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ നടപടികൾ വീണ്ടും സജീവമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. നിഖിൽ, ഷൈജൽ, ഹസൻ, വാരിസ് എന്നിവരുൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് നൽകിയത്. ഈ മാസം അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത് വിജിലൻസ് കേസിലെ നടപടികൾ മാത്രമാണെന്നാണ് ഇഡിയുടെ നിലപാട്. സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ നോട്ടീസ്.
കേസിൽ ആദ്യഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.