തിരുവനന്തപുരം: സിപിഐഎമ്മിലെ അതികായന്മാരായ പി.ജയരാജനും ഇ.പി. ജയരാജനും പരസ്പര ആരോപണം ഉയര്‍ത്തിയ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി. ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റ് നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങി. ഇരുവരും എഴുതി നല്‍കിയ പരാതിയുടെ തെളിവുകളും രേഖകളും കയ്യിലുണ്ടെങ്കില്‍ അത് നല്‍കാന്‍ കമ്മീഷന്‍ ഇരുവരോടും ആവശ്യപ്പെട്ടു.
മാപ്പുകൾ കാണുക
പരാതിയുടെ നിജസ്ഥിതി ആദ്യം പരിശോധിക്കും. അതിന് ശേഷം അതില്‍ പറഞ്ഞിരിക്കുന്ന ഉള്ളടക്കത്തിന്റെ രേഖകളും പരിശോധിക്കും.
ഉചിതമായ രേഖകളും ഫോട്ടോകളും കയ്യിലുണ്ടെന്നും ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിക്ക് നല്‍കാമെന്നും രണ്ടുപേരും പറഞ്ഞു. കെ.എന്‍.ബാലഗോപാലും ടിപിരാമകൃഷ്ണനുമാണ് കമ്മീഷന്‍ അംഗങ്ങള്‍. അതേസമയം അന്വേഷണത്തിന്റെ വാര്‍ത്ത പുറത്തുവന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിക്ക് കാരണമായി മാറിയിട്ടുണ്ട്.
പാര്‍ട്ടിക്കകത്ത് എടുക്കുന്ന തീരുമാനങ്ങള്‍ പുറത്തുവരുന്നതില്‍ നേതാക്കള്‍ക്ക് വലിയ അതൃപ്തിയുണ്ട്.വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച പി. ബാലഗോപാല്‍, ടി.പി. രാമകൃഷ്ണനും അടങ്ങുന്ന രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ സി.പി.എമ്മില്‍ വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാകും കളമൊരുങ്ങുക. ഉന്നത നേതാക്കള്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടികള്‍ ഉണ്ടാകുമോ അതോ വിഭാഗീയതയുടെ തീ ആളിക്കത്തി പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ചെഞ്ചോര നക്ഷത്രങ്ങളെന്ന് അണികള്‍ വിളിക്കുന്നവരുടെ മേല്‍ വീണ ഈ പാപക്കറ കഴുകിക്കളയുക എന്നത് സി.പി.എം നേതൃത്വത്തിനു വലിയ വെല്ലുവിളിയാകും.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജനെതിരേ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി ഇ.പി. ജയരാജന്‍ നല്‍കിയത്. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ നല്‍കാന്‍ തയാറായി നില്‍ക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ നേതാക്കളുടെ അധികാര വടംവലിയും ചെളിവാരിയെറിയലും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നതും.