കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടകേസില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസും. അമിതവേഗത്തില്‍ ഓടിച്ച വാഹനമിടിച്ച് ഒരാള്‍ മരണമടഞ്ഞ കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് 19 കാരനെ എക്സൈസും അറസ്റ്റ് ചെയ്തത്. മദ്യം ഉപയോഗിക്കാന്‍ അനുവദനീയമായ പ്രായത്തിന് താഴെ മദ്യപിച്ചെന്ന കേസിലാണ് എക്സൈസിന്റെ അറസ്റ്റ് വന്നിരിക്കുന്നത്.
ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുഹൈലിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തിയത്. മദ്യം ഉപയോഗിക്കാന്‍ 23 വയസ്സ് വേണം. എന്നാല്‍ 19 വയസ്സുള്ള സുഹൈല്‍ അപകടം നടന്ന ദിവസം നാലു ബാറുകളില്‍ കയറിയാണ് മദ്യപിച്ചത്. ഇയാളുടെ ശരീരത്തില്‍ അനുവദനീയമായ അളവിനേക്കാള്‍ അഞ്ചുമടങ്ങാണ് കൂടുതല്‍ മദ്യം ഉണ്ടായിരുന്നത്. അപകടം ഉണ്ടാക്കുന്നതിന് മുമ്പ് 4663 രൂപയ്ക്ക് മദ്യപിച്ചു. ലഹരിയില്‍ അമിതവേഗത്തില്‍ സുഹൈല്‍ കാര്‍ പറപ്പിക്കുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. കാറിന്റെ മീറ്ററില്‍ 162. കി.മീ. കാണിക്കുന്ന മീറ്ററിന്റെ സുഹൈലിന്റെ സുഹൃത്ത് പകര്‍ത്തിയ ദൃശ്യവുമുണ്ട്. ഇതില്‍ കാര്‍ 162 കി. മീ. വേഗത്തിലാണ് പായുന്നത്.
ഇതെല്ലാം വെച്ചുകൊണ്ടുള്ള കേസിന്റെ കുറ്റപത്രം ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടന്‍ സമര്‍പ്പിക്കും. അതിനിട യിലാണ് സുഹൈലിനെ എക്സൈസ് അറസ്റ്റ് ചെയതത്. അപകടം നടക്കുമ്പോള്‍ നാലുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. വാഹനം ഓടിച്ചത് സുഹൈലാണ്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ കൂടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരേയും എക്സൈസ് വൈകാതെ അറസ്റ്റിലേക്ക് കടക്ുകമെന്നാണ് കരുതുന്നത്.