നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂകമ്പം; ഇന്ത്യ, ചൈന, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ ഭൂചലനം

ന്യൂഡൽഹി: നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂകമ്പം. നോപ്പാളിലെ കോശി പ്രവിശ്യയിൽ ലെലപ്പിന് സമീപമാണ് ഭൂകമ്പമുണ്ടായത്. ഇതിന്റെ സ്വാധീനത്തിൽ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ളാദേശ്, ചൈന എന്നിവിടങ്ങളിൽ ഭൂചലനമുണ്ടായി. ഇന്ത്യയിൽ പശ്ചിമബംഗാളിലെ ജൽപൈഗുരിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സമയം രാവിലെ 7.02നാണ് നേപ്പാളിൽ ഭൂകമ്പമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *