മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.
സുമാത്രൻ ഒറാങ്ങുട്ടാൻ കുഞ്ഞിനെ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു;രക്ഷപ്പെടുത്തുന്ന വന്യമൃഗത്തെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് ആദ്യം