തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ സര്‍ക്കാര്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രശ്‌നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാണെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്നു ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷമുന്നയിച്ച വസ്തുതകൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ യുഡിഎഫ് സർക്കാർ എത്രത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിത്.
ഡിഎംഒമാരും ഡിപിഎംമാരും ഉൾപ്പെടുന്ന ഔദ്യോഗിക ഗ്രൂപ്പിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ ഈ നിർദ്ദേശത്തിൽ ആശുപത്രികളിൽ മരുന്നു പ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നു സമ്മതിക്കുകയാണ്. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ പണമുണ്ടെങ്കിൽ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാർ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമാകുമെന്നുമാണ് ഡയറക്ടർ മുന്നറിയിപ്പ് നൽകുന്നത്.