ഹോർമുസിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടു; 20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ മുങ്ങി

ടെഹ്റാൻ: ഹോർമുസിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടതായി അറിയിച്ച് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)​. 20 ലക്ഷം ബാരൽ എണ്ണയുമായി പോയ കപ്പലാണ് കടൽ മൈനിൽ തട്ടി തീപിടിച്ചത്. വലിയ സ്‌ഫോടനത്തിന് പിന്നാലെ കപ്പൽ മുങ്ങി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ടു എണ്ണക്കപ്പലുകൾ മൈനിൽ തട്ടി പൊട്ടിത്തെറിച്ചെന്നും അതിലൊന്നാണ് മുങ്ങിയതെന്നുമാണ് പുറത്തുവരുന്ന വിവരം.

എന്നാൽ കപ്പലിന്റെ പേരോ പതാകയോ ഉടമസ്ഥതയോ ജീവനക്കാരുടെ വിവരങ്ങളോ ലഭ്യമല്ല. കടലിന്റെ തെക്കൻ ഭാഗത്ത് അനധികൃത വഴി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നാണ് വിവരം. മുങ്ങിപ്പോയ ടാങ്കറിന്റെ അവശിഷ്ടങ്ങളിൽ ഇടിച്ച് അപകടമുണ്ടാവാതിരിക്കാൻ ഈ മേഖലയിലൂടെ കടന്നുപോവുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ഇറാന്റെ സുരക്ഷാ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *