65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്; ജനുവരി 4 മുതൽ 8 വരെ

കൊച്ചി: 65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുക. മറൈൻ ഡ്രൈവാണ് പ്രധാന വേദി. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാർഥികൾ മാറ്റുരയ്ക്കും.

കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂരായിരുന്നു വേദി. 1028 പോയിന്റോടെ കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കി. തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് കിരീടം നേടി.

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോടാണ് നടക്കുക. എൻഐടി ഗ്രൗണ്ടാണ് പ്രധാന വേദി.

Leave a Reply

Your email address will not be published. Required fields are marked *