admin

ജനസംഖ്യ നോക്കി എല്ലാ ജില്ലകളും പുനക്രമീകരിക്കണം’; മലപ്പുറത്ത് മൂന്ന് ജില്ല വരെ ആക്കേണ്ട സ്ഥിതിയെന്ന് പി എം എ സലാം

കോഴിക്കോട്: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു. മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു….

Read More

ഇന്റർനെറ്റില്ലാതെ തൊഴിൽ ഉറപ്പില്ല : അന്നംമുട്ടി ഇടമലക്കുടി

കൊച്ചി: ഇന്റ‌ർനെറ്റില്ലാത്തതിനാൽ ഓൺലെെൻ മസ്റ്ററിംഗ് നടത്താനാകാതെ തൊഴിലുറപ്പ് പണി മുടങ്ങി. ഓണം അടുക്കുമ്പോഴും അന്നത്തിന് വക കണ്ടെത്താനാവാതെ, സംസ്ഥാനത്തെ ഒരേയൊരു ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തൊഴിലാളികൾ. രാവി​ലെ പണിസ്ഥലത്ത് നിന്ന് നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ (എൻ.എം.എം.എസ്) മുഖചിത്രം ഉൾപ്പെടെ നൽകി ഹാജർ കാണിച്ചാലേ ജോലി ചെയ്യാനാകൂ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് വി.ബി.ജി റാംജി (വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)​ )​ ആയപ്പോൾ തൊഴിലാളികളുടെ മസ്റ്ററിംഗ്…

Read More

ഫുട്‌ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരത്തിന് ദാരുണാന്ത്യം

ലിസ്‌ബൺ: പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ കാസ്‌ട്രോ (25) മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്‌ച പോർച്ചുഗലിൽ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിനിടെയാണ് കെവിൻ കുഴഞ്ഞുവീണത്. ടോപ് ഡിവിഷൻ ടീമായ എസ്‌ട്രെല ദ ഡ അമദോറയും മൂന്നാം ഡിവിഷൻ ക്ലബ്ബായ റയൽ സ്‌പോർടും തമ്മിസായിരുന്നു മത്സരം. റയൽ സ്‌പോർടിന്റെ താരമായിരുന്നു കെവിൻ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കുഴഞ്ഞുവീണ കെവിന് ഗ്രൗണ്ടിൽ വൈദ്യസഹായം നൽകി. ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് ജീവൻ വീണ്ടെടുക്കാൻ മെഡിക്കൽ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിൽ…

Read More

വായയുടെ ആരോഗ്യം വ്യക്തിശുചിത്വത്തിന്റെ ലക്ഷണം

വായയുടെ ആരോഗ്യം ഒരാളുടെ വ്യക്തിശുചിത്വത്തിന്റെ ലക്ഷണമാണ്. മറ്റു ശരീരഭാഗങ്ങളെപ്പോലെ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ബാക്ടീരിയകളുടെ പ്രധാന കേന്ദ്രവും ദഹന-ശ്വസന വ്യവസ്ഥകളിലേക്കുള്ള പ്രവേശന കവാടവുമാണ് വായ. എന്നാൽ വായയുടെ ആരോഗ്യം എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. ഏത് ബ്രഷ് ഉപയോഗിക്കണം, നാവ് എങ്ങനെ ക്ലീൻ ചെയ്യണം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം നമുക്ക് ലഭിക്കാറില്ല. അതിനാൽ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് വായ സംബന്ധമായ രോഗങ്ങൾ. ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാനുളള ഉൽപന്നങ്ങൾ…

Read More

ചെറിയൊരു സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വംശജ

ചെറിയൊരു സ്റ്റിക്കി നോട്ടിൽ എത്ര വാക്കുകൾ എഴുതാനാകും? സാധാരണയായി കുറച്ച് വാക്കുകൾ മാത്രം എഴുതാനാകുന്ന ആ കുഞ്ഞൻ പേപ്പറിൽ 150 വാക്കുകൾ എഴുതിയാണ് യുഎഇയിൽ കഴിയുന്ന ഇന്ത്യൻ വംശജയായ യുവതി ശ്രദ്ധ നേടിയത്. ദുബായിൽ നടന്ന ശ്രമത്തിലൂടെ 29-കാരിയായ സീനിയർ ക്ലൗഡ് എൻജിനീയർ പുഷ്പജ്യോതി രവികുമാർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ചെറിയ സ്ഥലത്ത് പരമാവധി വാക്കുകൾ ഉൾപ്പെടുത്തുക എന്നതായിരുന്നു വെല്ലുവിളി. ഇതിനായി കൂടുതലും മൂന്ന് അക്ഷരങ്ങളുള്ള ലളിതമായ വാക്കുകളാണ് പുഷ്പജ്യോതി തിരഞ്ഞെടുത്തത്. എന്നാൽ വാക്കുകളുടെ എണ്ണം…

Read More

പി.എസ്‌.സി. സെക്രട്ടറിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്‌ വിവാദവും ഗവര്‍ണര്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: പരീക്ഷാക്രമക്കേട്‌ വിവാദത്തില്‍ പി.എസ്‌.സി. സെക്രട്ടറി സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ ആര്‍ലേക്കര്‍, സാജു ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ്‌ വിവാദവും പരിശോധിക്കുന്നതായി സൂചന. എസ്‌.ടി. സംവരണാനുകൂല്യത്തോടെ ജോലി നേടിയ സാജുവിന്റെ ജാതി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച്‌ മുമ്പുയര്‍ന്ന പരാതികള്‍, പി.എസ്‌.സി. വിജിലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍, തുടര്‍ന്ന്‌ നടന്ന കിര്‍ത്താഡ്‌സ് പരിശോധന എന്നിവയും ഗവര്‍ണറുടെ പരിശോധനാപരിധിയിലുണ്ട്‌. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചാണ്‌ മലയരയവിഭാഗത്തിന്റെ സംവരണാനുകൂല്യത്തില്‍ സാജു ജോലി നേടിയതെന്നാണ്‌ ആരോപണം. തുടര്‍ന്ന്‌, നിയമന…

Read More

കേന്ദ്ര പ്രതിരോധ മന്ത്രാലത്തിലെ ഉദ്യോഗസ്ഥയായ യുവതി മരിച്ചനിലയിൽ; മൂന്ന് മാസം ഗർഭിണി, കൊലപാതകമെന്ന് കുടുംബം

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ നസിയ ഖാനം (30) ആണ് മരിച്ചത്. മൂന്ന് മാസം ഗർഭിണിയായ നസിയയെ ഡൽഹി ദ്വാരകയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസം അലി ഖാൻ ആണ് നസിയയുടെ ഭർത്താവ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ ഭർത്താവും ഭർതൃമാതാവായ സമീം നിഷയും ഭർതൃപിതാവായ ബാബർ അലി ഖാനും നിരന്തരം മർദ്ദിച്ചിരുന്നതായും അധിക്ഷേപിച്ചിരുന്നതായും പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും നസീമ…

Read More

ട്രെയിനിൽ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിലെ മൃതദേഹം തമിഴ്നാട് സ്വദേശിനിയുടേത്

ചെന്നൈ: ചെന്നൈ- ന്യൂ‌‌ഡൽഹി തമിഴ്നാട് എക്സ്‌പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞ് പൊലീസ്. തമിഴ്നാട് പരമകുടി സ്വദേശിനി ഹൈദൂൻ നിഷ എന്ന 38-കാരിയാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരുടേതെന്ന് കരുതുന്ന ട്രോളിബാഗിൽനിന്ന് ജീർണിച്ച നിലയിൽ ലഭിച്ച ശരീരഭാഗങ്ങളുടെ ബാക്കി ഗുഡുവാഞ്ചേരിയിലെ ഒരു വീട്ടിൽനിന്നും വെള്ളിയാഴ്ച കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.   കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീൻ ലസ്‌കർ, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവർക്കായി…

Read More

പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു; സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല’: മാത്യു കുഴൽനാടൻ എംഎൽഎ

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ നിയമസഭയിൽ പറഞ്ഞിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയൻ എന്തിനെയോ ഭയപ്പെടുന്നുണ്ടെന്നും ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നടപടി സ്വീകരിക്കുന്ന ഇഡിയെയോ മോദിയെയോ വിമർശിക്കുന്നതിന് പകരം വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെയാണ് പിണറായി വിമർശിക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സംഭവിച്ചത് വിചിത്രമായ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിനെക്കുറിച്ച് വ്യക്തത വരുത്തണം. 20 കോടി രൂപ പോലുമുള്ള…

Read More

കേന്ദ്രത്തിന്റെ ഉറപ്പ് പാലിച്ചില്ല; വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സിജെപി

ന്യൂഡൽഹി: യുവാക്കളെ ഒപ്പം നിർത്താൻ ബിജെപി തീവ്രശ്രമം തുടരുന്നതിനിടെ, കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). നാളെ ചേരുന്ന CJP ദേശീയ പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് CJPയുടെ ആരോപണം. വിദ്യാർഥികൾക്കെതിരായ FIRകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി. വിദ്യാർഥി പ്രക്ഷോഭം സൃഷ്ടിച്ച തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കേന്ദ്രസർക്കാരും. സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ കേന്ദ്രമന്ത്രിമാർ…

Read More