ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്
കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്‌മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിസ്‌മയയെ വിമര്‍ശിച്ചുകൊണ്ട് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. ഇതുമായി…